നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുമായി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി സെല്ലിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വിലയിരുത്തി. സ്ഥാനാർത്ഥികൾ പ്രസിദ്ധീകരിക്കുന്ന എല്ലാരാഷ്ട്രീയ പരസ്യങ്ങൾക്കും മീഡിയ സർട്ടിഫിക്കേഷൻ & മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അംഗീകാരം തേടേണ്ടതാണെന്ന് കളക്ടർ പറഞ്ഞു.
എം.സി.എം.സി നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.കെ വേലായുധന്‍ മീഡിയാ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആർ. മനോജ്, സീനിയർ ജേർണലിസ്റ്റ് മോഹൻദാസ് പാറപ്പുറത്ത്, സോഷ്യൽ മീഡിയ എക്സ്പേർട്ട് വി. ജി വിന്ദുജ, അസിസ്റ്റന്റ് എഡിറ്റർ കെ.സി ഹരിദാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.




































