തിരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി റൂട്ട് മാർച്ച് നടത്തി

0

തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിയ്യൂർ പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങളും സെൻട്രൽ പോലീസ് ഫോഴ്സും വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സംയുക്ത റൂട്ടുമാർച്ച് നടത്തി. വിയ്യൂർ എസ്.എച്ച്.ഒ ഇൻ ചാർജ് നിമിഷി തൃപതിയുടെ നേതൃത്വത്തിലാണ് റൂട്ട് മാർച്ച് നടന്നത്.

വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കരുവാങ്ങാട് ജംഗ്ഷനിൽ നിന്ന് തുടങ്ങി പൂലായ്ക്കൽ ജംഗ്ഷൻ വരെ രാവിലെയും കോലഴി സെന്ററിൽ നിന്ന് തുടങ്ങി, തിരൂർ പള്ളി സെന്റർ വരെ വൈകീട്ടും റൂട്ട് മാർച്ച് നടന്നു. എ.സി.പി തോംസൺ, ഇൻസ്പെക്ടർ കെ.ഒ മഹേഷ് കുമാർ, എസ്.ഐ സി.സന്തോഷ്, എസ്. എസ്. ബി എസ്.ഐ ത്രിഭുവൻ സിംഗ്, തുടങ്ങി പൊലീസ് ഉദ്യോഗസ്ഥരും സെൻട്രൽ പോലീസ് ഉദ്യോഗസ്ഥരുമടക്കം നാല്പതോളം പൊലീസ് സേനാംഗങ്ങൾ റൂട്ട് മാർച്ചിൽ പങ്കെടുത്തു.