പ്രൗഢഗംഭീര ഘോഷയാത്രയോടെ കലയുടെ പൂരത്തിന് തുടക്കം

0

പ്രൗഢഗംഭീര സാംസ്കാരിക ഘോഷയാത്രയോടെ തൃശൂരിൽ കലയുടെ മാമങ്കത്തിന് അരങ്ങുണരുകയാണ്. തൃശൂർ സി എം എസ് ഹയർസെക്കൻഡറി സ്കൂളിൽനിന്നും ആരംഭിച്ച ഘോഷയാത്രയിൽ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ, പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.

സാംസ്‌കാരിക നഗരിയുടെ തനിമ വിളിച്ചോതി വിവിധ സ്കൂൾ വിദ്യാർത്ഥി കളും കലാരുപങ്ങളും തേക്കിൻകാടിനെ കലയുടെ പൂരാവേശമുയർത്തി. തൃശൂർ റൗണ്ട് ചുറ്റി ഘോഷയാത്ര തേക്കിൻക്കാട് മൈതാനത്തെ വേദി ഒന്നിൽ (സൂര്യകാന്തി ) സമാപിച്ചു.

എം എൽ എ മാരായ എൻ കെ അക്ബർ, മുരളി പെരുന്നെല്ലി, പി ബാലചന്ദ്രൻ, ഇ ടി ടൈസൺ മാസ്റ്റർ, കെ കെ രാമചന്ദ്രൻ, സനീഷ് കുമാർ ജോസഫ്, തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജെയിംസ്, പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, അഡീഷണൽ ഡയറക്ടർ ആർ എസ് ഷിബു, ഡെപ്യൂട്ടി ഡയറക്ടർ പി എം ബാലകൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.