അധികാരത്തില്‍ എത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമം പാലിക്കുമെന്ന യുഡിഎഫിൻ്റെ വാക്കിന് തെളിവായി കരട് നിയമം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് കരട് നിയമം പുറത്ത് വിട്ടത്. നിയമത്തിൻ്റെ കരട് പുറത്ത് വിടന്‍ നേരത്തെ മന്ത്രി എ കെ ബാലന്‍ യുഡിഎഫിനെ വെല്ലുവിളിച്ചിരുന്നു.
കരട് നിയമപ്രകാരം ശബരിമലയില്‍ ആചാരം ലംഘിച്ചാല്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കും. ആചാരത്തിൻ്റെ പരമാധികാരി തന്ത്രിയായിരിക്കും. മുന്‍ ഡിജിപി ആസിഫ് അലിയാണ് കരട് തയ്യാറാക്കിയത്. ഇതോടെ വെല്ലുവിളിച്ച മന്ത്രി എ കെ ബാലനും സര്‍ക്കാരും കടുത്ത സമ്മര്‍ദ്ദത്തിലായി.