ജനാധിപത്യ ധ്വംസനം : പി കെ കൃഷ്ണദാസ് 

0

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബുവിനെ അറസ്റ്റു ചെയ്ത കേരള പോലീസിൻ്റെ നടപടി അങ്ങേയറ്റം ജനാധിപത്യ ധ്വംസനമാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഹാലാൽ ഭക്ഷണത്തെ കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രിക്ക് ഹാലിളകുന്നതിൻ്റെ കാരണമെന്താണ് ?  തീവ്ര ഇസ്ലാമിക നിലപാടുകൾ സംരക്ഷിയ്ക്കാനാണ് ആഭ്യന്തര വകുപ്പ് ഹാലിളകിയതു പോലെ ഈ അറസ്റ്റ്.

അഭിപ്രായ പ്രകടനത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നവരെന്ന് ഊറ്റം കൊള്ളുന്ന ഇടതു നേതാക്കൾക്ക് മിണ്ടാട്ടമുണ്ടാകില്ല. ന്യൂനപക്ഷ പ്രീണനം സിപിഎം നടത്തുന്നതിൽ വിരോധമില്ല, അതിന് സംഘപരിവാർ നേതാക്കളെ ജയിലിലടച്ച് കളയാമെന്ന് പിണറായി വിജയൻ വ്യാമോഹിക്കണ്ടെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.