സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനം തകൃതി

0

സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനം തകൃതിയായി തുടരുന്നു. 456 പേരെയാണ് മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയത്. ധന-നിയമ വകുപ്പുകളുടെ എതിര്‍പ്പിനെ വകവെക്കാതെയാണ് നിയമനം.

കേരളത്തില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ലക്ഷ കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ കാത്തിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുന്നത്. കഴിഞ്ഞ മന്ത്രി സഭാ യോഗത്തിലെല്ലാം തന്നെ പിന്‍വാതില്‍ നിയമനത്തിന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

24-12-2020ലെ മന്ത്രിസഭാ യോഗത്തില്‍ 4,441 ാം ഇനമായി വന്നിട്ടുള്ളതില്‍ സ്ഥിര നിയമനം നല്‍കിയത് 10 പേര്‍ക്കാണ്. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസില്‍ 3 പേരെയും, കെല്‍ട്രോണില്‍ 296 പേരെയും, കേരള ബ്യൂറോ ഇന്‍ഡസ്ട്രിയല്‍ പ്രമോഷണില്‍ 6 പേരെയും, ഭൂജല വകുപ്പില്‍ 25 പേരെയും, സി-ഡിറ്റില്‍ 114 പേരെയുമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയത്.