വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് സിപിഐ മുതിര്‍ന്ന നേതാവ് സി ദിവാകരന്‍. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മൂന്ന തവണ മത്സരിച്ചാല്‍ മാറ്റം വേണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. എങ്കിലും പരിചയ സമ്പന്നരായവരും സര്‍ക്കാരില്‍ വേണമെന്ന് സി ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.
തനിക്ക് ബന്ധമൊന്നുമില്ലാത്ത സ്ഥലങ്ങളില്‍ പാര്‍ട്ടി പറഞ്ഞതനുസരിച്ച് മത്സരിച്ചിട്ടുണ്ട്. നെടുമങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫില്‍ നിന്ന് ആര് മത്സരിച്ചാല്ും ജയിക്കുന്ന തരത്തില്‍ ആ മണ്ഡലത്തെ മാറ്റിയെടുക്കാന്‍ തനിക്കായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.