ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയെ കുടുക്കാന്‍ കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകന്‍ ഗൂഢാലോചന നടത്തിയതായി പരാതി നല്‍കിയ നിക്ഷേപകന്റെ വെളിപ്പെടുത്തല്‍. എംസി കമറുദ്ദീന്‍ എംഎല്‍എക്ക് ജാമ്യം ലഭിക്കാതിരിക്കാനായി പല സമയങ്ങളിലായി പരാതി നല്‍കാന്‍ നിക്ഷേപകരെ അഭിഭാഷകന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നാണ് ആരോപിക്കുന്നത്.
സിപിഎം അനുഭാവിയായ കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പൊലീസില്‍ പരാതി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് നികേഷപകരും വ്യക്തമാക്കി. നിക്്‌ഷേപകരും ഡയറക്ടര്‍മാരും അടങ്ങുന്ന ആക്ഷന്‍ കമ്മിറ്റിയിടെ നേതതൃത്വത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് അഭിഭാഷകന്‍ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന ആരോപണം.
കേസുകളുടെ എണ്ണം കൂട്ടുന്നതിനായി ഒരു കുടുംബത്തിലെ തന്നെ നിക്ഷേപകരോട് വ്യത്യസ്ത പരാതികള്‍ നല്‍കാനും അഭിഭാഷകന്‍ പറഞ്ഞിരുന്നു. അറസ്റ്റിന് ശേഷവും പുതിയ കേസുകള്‍ കൊടുക്കാന്‍ നേരത്തെ തന്നെ പരാതികള്‍ ഉണ്ടാക്കിയെന്നും നിക്ഷേപകര്‍ കുറ്റപ്പെടുത്തി.
മുഴുവന്‍ കേസുകളിലും ജാമ്യം കിട്ടിയാല്‍ എംഎല്‍എക്ക് രണ്ട് ദിവസത്തിനകം പുറത്തിറങ്ങാം. ഇത് തടയാനായാണ് വീണ്ടും പരാതി കൊടുക്കാന്‍ നീക്കം നടത്തിയതിനാലാണ് നിക്ഷേപകര്‍ അഭിഭാഷകനെതിരെ തിരിഞ്ഞത്. കേസിലെ മുഖ്യ പ്രതിയെ രക്ഷപ്പെടുത്തി പകരം എംഎല്‍എയെ മാത്രം കുടുക്കുകയും അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നീക്കത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നിക്ഷേപകര്‍.