കളമശ്ശേരി മണ്ഡലത്തില്‍ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ എതിര്‍പ്പ് ശക്തം

0

കളമശ്ശേരി നിയോജക മണ്ഡലത്തില്‍ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ എതിര്‍പ്പ് ശക്തം. മണ്ഡലം കോണ്‍ഗ്രസ് എറ്റെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരസ്യമായി രംഗത്ത് വന്നു. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കേണ്ടെന്നാണ് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പറയുന്നത്.

കളമശ്ശേരി മണ്ഡലത്തില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ യൂത്ത് ലീഗ് പരസ്യമായി തന്നെ രംഗത്തെത്തി. മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിനു വേണ്ടി കെപിസിസി പ്രസിഡന്റിന് യൂത്ത് കോണ്‍ഗ്രസ് കത്തും നല്‍കിയിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ മകനെതിരെയും എതിര്‍പ്പുകള്‍ ശക്തമാണ്. ഇത്തവണ കോണ്‍ഗ്രസ് മത്സരിച്ചാല്‍ മാത്രമേ മണ്ഡലം കിട്ടൂ എന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.

മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിനും ഇബ്രാഹിം കുഞ്ഞിനെതിരെ എതിര്‍പ്പുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് വെളിപ്പെടുത്തി. എന്നാല്‍ മണ്ഡലം വിട്ട് നല്‍കേണ്ട സാഹചര്യം നിലവിലില്ല എന്നാണ് മുസ്ലിം ലീഗിന്റെ വാദം.