തൃശൂരില്‍ നടന്ന ബിജെപി പൊതൂ സമ്മേളനത്തില്‍ പങ്കെടുത്തതിന് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദക്കെതിരെ കേസ്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടന്ന സമ്മേളനത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് എപ്പിഡമിക് ആക്ടാണ് ചുമത്തിയത്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് ജെ പി നദ്ദയായിരുന്നു. സംസ്ഥാന ജില്ലാ നേതാക്കള്‍ക്കെതിരെയും കേസെടുക്കുമെന്ന് തൃശൂര്‍ പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയാണ് കേസ്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ജനങ്ങളെ സംഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇതേ കാരണം ചുമത്തി മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കെതിരെ പൊലീസ് കേസ് എടുക്കുന്നില്ല എന്ന പരാതിയുമുണ്ട്.