സിപിഎം നേതാവ് എം ബി രാജേഷിൻ്റെ ഭാര്യയുടെ നിയമനം ലിസ്റ്റ് അട്ടിമറിച്ചാണെന്നതിന് കൂടുതല്‍ തെളിവുകള്‍. കാലടി സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസിസ്റ്റൻ്റ് പ്രൊഫസറായി എം ബി രാജേഷിൻ്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരെ മൂന്ന് വിഷയ വിദഗ്ദരും പരാതി നല്‍കി.
ഡോ. ഉമര്‍ തറമേല്‍, കെ എം ഭരതന്‍, പി പവിത്രന്‍ എന്നിവരാണ് വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്. നിനിത കണിച്ചേരിയുടെ പേര് പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നും പട്ടിക അട്ടിമറിച്ചെന്നും പരാതിയിലുണ്ട്.
മക്കളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതിയില്ല കോളം പൂരിപ്പിച്ച് വാര്‍ത്തയില്‍ ഇടം നേടിയവരാണ് എം ബി രാജേഷും ഭാര്യ നിനിത കണിച്ചേരിയും. എന്നാല്‍ മലയാളം അസി പ്രൊഫസറായി മുസ്ലീം സംവരണ സീറ്റിലാണ് നിനിത അപേക്ഷിച്ചത് എന്ന വൈരുദ്ധ്യവും ഉണ്ട്.