കര്‍ഷക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം

0

കര്‍ഷകര്‍ക്ക് ഗുണത്തിനായാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. ഇതില്‍ കര്‍ഷക വിരുദ്ധമായി ഒന്നുമില്ല. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിയമങ്ങളില്‍ കര്‍ഷക വിരുദ്ധമായി യാതൊന്നുമില്ല. എന്തെങ്കിലും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ ഭേദഗതിക്ക് തയ്യാറാണ്. ഭൂമി നഷ്ടപ്പെടും എന്ന പ്രചാരണമാണ് കര്‍ഷകരെ സമരത്തിലേക്ക് നയിച്ചത്. കര്‍ഷകര്‍ക്ക് ഒപ്പമുള്ള സര്‍ക്കാരാണ് ഇത്. കര്‍ഷകര്‍ക്ക് ദ്രോഹമായി ഒന്നും ചെയ്യില്ലെന്നും കൃഷിമന്ത്രി പറഞ്ഞു.