മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചെത്തുകാരന്‍ പരാമര്‍ശം മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെ കുറിച്ചാണ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പരാമര്‍ശത്തില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ഇന്നലെ കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് പുറമെ പ്രശ്‌നം വിവാദമാക്കിയതിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് കരുതുന്നതായും സുധാകരന്‍ പറഞ്ഞു. ഇതോടെയാണ് നിലപാട് മാറ്റി രമേശ് ചെന്നിത്തല രംഗത്ത് വന്നത്. സുധാകരന്‍ ആരെയും ആക്ഷേപിക്കുന്ന ആളല്ല. ഇതിനെ കുറിച്ച് താന്‍ നടത്തിയത് പൊതു പ്രസ്താവനയാണ്. വിവാദം അവസാനിപ്പിക്കണം എന്നും ചെന്നിത്തല പറഞ്ഞു.





































