കേരളത്തിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളെ ശക്തമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. പിണറായിക്ക് സ്വര്‍ണത്തോടും ഉമ്മന്‍ ചാണ്ടിക്ക് സോളാറിനോടുമാണ് താല്‍പര്യമെന്ന് നദ്ദ കുറ്റപ്പെടുത്തി. തൃശൂരിലെ ബിജെപിയുടെ സമ്മേളന വേദിയിലായിരുന്നു നദ്ദയുടെ വിമര്‍ശനം.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഉദ്ഘാടനമായിരുന്നു തൃശൂരിലെ പൊതുസമ്മേശനം. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു നദ്ദയുടെ പ്രസംഗം. പിന്നീട് സംസ്ഥാന സര്‍ക്കാരിനും, പ്രതിപക്ഷത്തിനുമെതിരെ ആരോപണങ്ങളുയര്‍ത്തുകയായിരുന്നു അദ്ദേഹം. രണ്ട് മുന്നണികളും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയായിരുന്നു ഇതിനെല്ലാം പിന്നില്‍ സ്ത്രീകളുടെ നിഴലുണ്ടെന്നും നദ്ദ ആരോപിച്ചു.
തേക്കിന്‍കാട് മൈതാനിയിലെ സമ്മേളന വേദിയില്‍ ശബരിമല വിഷയവും അദ്ദേഹം എടുത്തു പറയുകയുണ്ടായി. ശബരി മല വിഷയത്തില്‍ എല്‍ഡിഎഫ് ഭക്തരം പുറകില്‍ നിന്ന് കുത്തി. കോണ്‍ഗ്രസ് വിഷയത്തില്‍ മൗനം പാലിച്ചുവെന്നും നദ്ദ ആരോപിച്ചു. ബിജെപി കൃത്യമായ നിലപാടാണ് സ്വീകരിച്ചതെന്നും നദ്ദ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞൈടുപ്പില്‍ ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാകുന്നതിന്റെ സൂചനയാണ് ദേശീയ അധ്യക്ഷന്റെ വാക്കുകള്‍.