മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ നിരാഹാര സമരം ഇന്ന്

0

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് നിരാഹാര സമരം ആരംഭിക്കും. ശമ്പള പരിഷ്‌കരണ ഉത്തരവും അലവന്‍സ് പരിഷ്‌കരണവും ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഈ മാസം 9 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് കെജിഎംസിടിഎയുടെ തീരുമാനം. കഴിഞ്ഞ മാസം 29ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കെജിഎംസിടിഎ മൂന്ന് മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ചിരുന്നു.