ഇന്ധന വില വീണ്ടും കൂട്ടി

0

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ഈ മാസം രണ്ടാമത്തെ തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. പെട്രോളിന് മുപ്പത് പൈസയും ഡീസലിന് മുപ്പത്തിരണ്ട് പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 87 രൂപ 10 പൈസയും ഡീസലിന് 81 രൂപ 34 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 88.83 രൂപയും ഡീസലിന് ലിറ്റര്‍ 82.96 രൂപയുമാണ് വില.

അന്താരാഷ്ട്ര മാർക്കറ്റിൽ വില താഴ്ന്ന് നിൽക്കുമ്പോഴാണ് രാജ്യത്ത് വില ക്രമാതീതമായി ഉയരുന്നത്. രാജ്യത്ത് ഇന്ധനവില സർവകാല റിക്കോർഡിലാണ്. കോവിഡ് ദുരിതത്തിൽ വലയുമ്പോഴും ജനത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ് കേന്ദ്രസർക്കാർ.