ഇന്ത്യയിലെ കര്‍ഷക സമരത്തിന് ആഗോള തലത്തില്‍ റിഹാന, ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ രാജ്യത്തിനകത്തെ താരങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ രാജ്യത്തിന് പുറത്ത് നിന്നുള്ളവര്‍ അഭിപ്രായം പറയുന്നതില്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ഈ പ്രസ്താവനകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍.
അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയിഡിനെ പൊലീസുകാര്‍ കൊന്നപ്പോള്‍ നമ്മുടെ രാജ്യം ശരിയായ ഖേദം പ്രകടിപ്പിച്ചു എന്നാണ് ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തത്. അമേരിക്കയിലെ വിഷയത്തില്‍ പ്രതികരിച്ച രാജ്യത്തെ പല പ്രമുഖരും ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനത്തില്‍ പ്രതികരിക്കാത്തതിനെതിരെയും ആഗോളതലത്തിലുള്ളവര്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ഇന്ത്യയിലെ പ്രമുഖര്‍ വിമര്‍ശിച്ചതിനെതിരെയാണ് ഇര്‍ഫാൻ്റെ ട്വീറ്റ്.