ബിഡിജെഎസില്‍ നിന്ന് ബിജെഎസ്

0

ബിഡിജെഎസ് പിളര്‍ന്ന് പുതിയ പാര്‍ടി രൂപം കൊണ്ടു. പേര് ബിജെഎസ് അഥവ ഭാരതീയ ജനസേന. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ നീലകണ്ഠന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് സംഘടന രൂപം കൊണ്ടത്.

എന്‍ഡിഎ ഘടകകക്ഷിയാണ് ബിഡിജഎസ് എങ്കില്‍ യുഡിഎഫ് നിലപാടാണ് ബിജെഎസിന്. എല്‍ഡിഎഫിനെ വീണ്ടും അധികാരത്തില്‍ എത്തിക്കാനായി ബിജെപി ഒത്തുകളിക്കുകയാണെന്ന് ബിജെഎസ് ആരോപിക്കുന്നു.

എല്‍ഡിഎഫിനായുള്ള ഗൂഡാലോചനയാണ് എന്‍ഡിഎയില്‍ നടക്കുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് ഒരു നിമിഷം പോലും അവിടെ നില്‍ക്കാനാവില്ല. ഇപ്പോള്‍ വിശ്വാസം യുഡിഎഫിനെയാണ്. 12ഓളം സമുദായ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ബിജെഎസ് നേതാവ് എം കെ നീലകണ്ഠന്‍ പറഞ്ഞു.