നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ വനതി പൊലീസുകാരിയെ കൂടി ഉള്‍പ്പെടുത്തി സിബിഐ കുറ്റപത്രം. എസ് ഐ സാബു തന്നെയാണ് ഒന്നാംപ്രതി. എറണാകുളം സിജെം കോടതിയിലാണ് സിബിഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ നേരത്തെ ഏഴ് പൊലീസുകാരായിരുന്നു പ്രതികള്‍. ഇപ്പോള്‍ വനിത ഹെഡ് കോണ്‍സ്റ്റബിളിനേയും ബിജു ലൂക്കോസ് എന്ന് പൊലീസുകാരനേയും പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇടുക്കി എസ്പി ആയിരുന്ന കെ ബി വേണുഗോപാല്‍, ഡിവൈഎസ്പിമാരായ പി കെ ഷംസ്, അബ്ദുല്‍ സലാം എന്നിവരെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കുറ്റപത്രത്തില്‍ സിബിഐ പറയുന്നു. അന്യായമായി കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചതിനെ തുടർന്നാണ് രാജകുമാർ കൊല്ലപ്പെട്ടതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.