കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന പ്രധാനമന്ത്രി. കര്‍ഷകര്‍ക്കുള്ളതാണ് പുതിയ നിയമം. രാജ്യത്തെവിടെയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സ്വാതന്ത്ര്യമാണ് നിയമം കര്‍ഷകര്‍ക്ക് നല്‍കുന്നത്. അതിനാല്‍ കര്‍ഷകര്‍ക്ക് ഗുണകരമാണ് നിയമങ്ങളെന്നും പ്രധാനമന്ത്രി. പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങളിലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശം ഇപ്പോഴുമുണ്ട്. അതിലുള്ള കര്‍ഷകരുടെ പ്രതികരണം അറിയിച്ചിട്ടില്ല. ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ എപ്പോഴും സന്നദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.