പാര്‍ടി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞാല്‍ തന്റെ നിലപാട് മാറ്റുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തുകയാണ് കാപ്പന്‍.
ശരദ് പവാര്‍ പറഞ്ഞാല്‍ പാലാ സീറ്റില്‍ നിന്ന് മാറും. എന്നാല്‍ നേരത്തെ മത്സരിച്ച നാല് സീറ്റിലും എന്‍സിപി തന്നെ മത്സരിക്കും എന്ന് ശരദ് പവാര്‍ പറഞ്ഞിട്ടുണ്ട്. പ്രഫുല്‍ പട്ടേല്‍ വന്ന ശേഷം ബാക്കി തീരുമാനങ്ങളെടുക്കും. യുഡിഎഫുമായുള്ള ചര്‍ച്ചയുടെ കാര്യവും തീരുമാനിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.