കെ സുധാകരന്‍ എംപിയെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായി കെ സുധാകരന്‍ നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന നിലപാടിലാണ് ചെന്നിത്തല.
എന്‍സിപിക്ക് പിന്നാലെ യുഡിഎഫ് പോകില്ല. മാണി സി കാപ്പന്‍ മുന്നണിയിലേക്ക് വരുമോയെന്ന് കാത്തിരുന്ന് കാണാം. മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വരുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം. ആരെങ്കിലും കൊഴിഞ്ഞ് വരുമോ എന്ന് നോക്കിയിരിക്കുകയല്ല യുഡിഎഫ്.
ഐശ്വര്യ കേരള യാത്ര വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. വലിയ ജന പിന്തുണ ലഭിക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരമാണ് യാത്രയിലുടനീളം കാണുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുകയാണ്. അതിൻ്റെ കൂടിക്കാഴ്ചകളും മറ്റും നടന്നു കൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തലശ്ശേരിയില്‍ എത്തിയപ്പോള്‍ നടത്തിയ പൊതു യോഗത്തിലാണ് കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ ജാതിയധിക്ഷേപം നടത്തിയത്. ചെത്തുകാരൻ്റെ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നു വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ സഞ്ചരിക്കാനായി ഹെലികോപ്റ്റര്‍ എടുത്തിരിക്കുന്നു എന്നാണ് സുധാകരന്‍ പറഞ്ഞത്.