ഇന്ത്യക്കെതിരെ വിമർശനവുമായി ട്രംപ്

0

ഇന്ത്യ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യക്കെതിരേ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര ഇടപാടില്‍ ഇന്ത്യ അമേരിക്കയെ കാര്യമായി പരിഗണിക്കുന്നില്ലെന്ന വിമര്‍ശനമാണ് ട്രംപ് ഉന്നയിച്ചത്. വിപുലമായ വ്യാപാരക്കരാര്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടേക്കില്ല. ഒരുപക്ഷെ തെരഞ്ഞെടുപ്പിനു മുമ്പ് കരാറുണ്ടാകുമെന്ന് മേരിലാന്‍ഡിലെ ജോയന്റ് ബേസ് ആന്‍ഡ്രൂസില്‍ ട്രംപ് പറഞ്ഞു.

ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് അണക്കെട്ടുകളില്‍നിന്ന് ഗംഗയിലേക്കും യമുനയിലേക്കും കൂടുതല്‍ വെള്ളം തുറന്നുവിടുന്നു. മാലിന്യങ്ങള്‍ നീക്കാനും ദുര്‍ഗന്ധം കുറയ്ക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് വെള്ളം തുറന്നുവിടുന്നത്‌.