6 കുഞ്ഞുങ്ങൾ മരിച്ചതിൽ ദുരൂഹത ഇല്ലെന്ന്; ജനിതക തകരാർ കാരണമാകാം

0

തിരൂരില്‍ ഒമ്പതു വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറു കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് കുട്ടികളെ ചികിത്സിച്ച ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ കെ നൗഷാദ്. കുട്ടികള്‍ക്ക് ജനിതക രോഗമായ സിഡ്‌സ് ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. മരണകാരണം അറിയാന്‍ രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം അമൃത ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മരിച്ച ആറു കുട്ടികളില്‍ രണ്ടു കുട്ടികളെയാണ് നൗഷാദ് ചികിത്സിച്ചിരുന്നത്. ഇവര്‍ക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു.