ദേശീയപാത 212-ല്‍ ബന്ദിപ്പൂര്‍-മുത്തങ്ങ വനപാതയിലൂടെയുള്ള രാത്രിയാത്രനിരോധനം മൗലികാവകാശ ലംഘനമെന്നു കേരളം. നിരോധനത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു. വ്യക്തമായ പഠനം നടത്താതെയാണ് ദേശീയ പാത 212 വഴിയുള്ള രാത്രിഗതാഗതനിരോധനം ഏര്‍പ്പെടുത്തിയത്. കേരളത്തിലെ മലബാര്‍ മേഖലയിലേക്കുള്ള ചരക്ക് ഗതാഗതത്തെ നിരോധനം ഗുരുതരമായി ബാധിച്ചെന്നും കേരള സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു