വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് താനൂര്‍ എംഎല്‍എ വി അബ്ദുറഹ്‌മാന്‍. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇനി പാര്‍ട്ടി നിദ്ദേശം അനുസരിച്ച് തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരൂരില്‍ മത്സരിക്കാന്‍ സന്നദ്ധനാണോ എന്ന ചോദ്യത്തിന് തിരൂരോ താനൂരോ എന്നുള്ളതല്ല വിഷയമെന്നും മറിച്ച് വ്യക്തിപരമായി മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തീരുമാനത്തിന് പിന്നില്‍ മത്സരിക്കാനുള്ള വിമുഖത മാത്രമാണ്. മറ്റ് കാരണങ്ങളില്ല. പാര്‍ട്ടി പറയുന്നതിന്‍ പ്രകാരം ചെയ്യും. ഇടത് പക്ഷ ജനാധിപത്യ മുന്നണിയില്‍ സംതൃപ്തനാണ്. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.