മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

0

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധ്യത. ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്നതില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ബിജെപി അംഗത്വമെടുക്കുന്നതിലും ഉടനെ തീരുമാനമുണ്ടായേക്കും.

പാര്‍ട്ടി പറഞ്ഞാല്‍ ബിജെപി അംഗമാകുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. കേരളത്തിലെ ബിജെപി നേതൃത്വത്തിൻ്റെ പ്രവര്‍ത്തനം മികച്ചതാണ്. ഈ നാടിനെ തന്നെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനമാണ് എല്‍ഡിഎഫും യുഡിഎഫും ചെയ്ത് കൊണ്ടിരിക്കുന്നത്. ബംഗാളിൻ്റെ അവസ്ഥ കേരളത്തില്‍ ഉണ്ടാകരുതെന്ന ആഗ്രഹം തനിക്കുണ്ടെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.