കുഞ്ഞാലിക്കുട്ടി രാജിവെച്ചു

0

മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ലോകസഭ എം പി സ്ഥാനം രാജിവെച്ചു. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ ചേംബറില്‍ എത്തിയാണ് രാജിക്കത്ത് കൈമാറിയത്.

ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുള്‍ വഹാബ്, നവാസ്‌കനി എന്നവരോടൊപ്പമാണ് കുഞ്ഞാലിക്കുട്ടി സ്പീക്കറെ കാണാന്‍ എത്തിയത്. കേരള നിയമസഭ തിരഞ്ഞെടുപ്പിന് മത്സരിക്കണം എന്ന ലീഗ് ദേശീയ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് രാജിവെച്ചത്. മുസ്ലീംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെക്കാന്‍ നിര്‍ദേശിച്ചതെന്ന് ലീഗ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ലീഗിനെ നയിക്കുക പി കെ കുഞ്ഞാലിക്കുട്ടി ആകും. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ലീഗിനെ നയിച്ചത് പു കെ കുഞ്ഞാലിക്കുട്ടി ആയിരുന്നു.