അക്രമ പ്രതിഷേധം നടത്തുന്നവര്‍ക്കും റോഡ് തടയുന്നവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കില്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍. ബിഹീര്‍ പൊലീസ് ഇറക്കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദേശം ഉള്ളത്.
പ്രതിഷേധിക്കാന്‍ അവകാശം ഉണ്ടെങ്കിലും അക്രമം നടത്താന്‍ ആര്‍ക്കും അനുമതിയില്ല. പൊതുമുതല്‍ നശിപ്പിക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അക്രമം നടത്തുന്നതും നിയമവിരുദ്ധമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളോ സര്‍ക്കാര്‍ കരാറുകളോ ഇനി ലഭിക്കില്ലെന്ന് സര്‍ക്കുലര്‍ പറയുന്നു.
ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വിവരങ്ങള്‍ പെരുമാറ്റ സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിക്കും. സര്‍ക്കാര്‍ ജോലി, പാസ്‌പോര്‍ട്ട്, തോക്ക് ലൈസന്‍സ് തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ പൊലീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.