സംസ്ഥാനത്തെ നാടാര്‍ സമുദായത്തെ പൂര്‍ണമായി ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനം. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളിലുള്ള നാടാര്‍ സമുദായത്തിലെ ഹിന്ദു നാടാര്‍, എസ്‌ഐയുസി വിഭാഗങ്ങള്‍ക്കാണ് സംവരണം ലഭിച്ചിരുന്നത്.
വിവിധ ക്രൈസ്തവ സഭകളിലും മറ്റ് മത വിഭാഗറങ്ങളിലും ഉള്‍പ്പെടുന്ന നാടാര്‍ വിഭാഗങ്ങള്‍ക്കും ഇതോടെ സംവരണം ലഭിക്കും. നിയസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ തീരുമാനം. തിരുവനന്തപുരം ജില്ലയിലെ പ്രബല വിഭാഗമാണ് നാടാര്‍ സമുദായം.