HomeKeralaസിപിഎമ്മിന്റെ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

സിപിഎമ്മിന്റെ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

സിപിഎം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ ച്ചകളിളേക്ക്. ഇന്ന് മുതല്‍ മൂന്ന് ദിവസം നടക്കുന്ന നേതൃയോഗത്തില്‍ ഇക്കാര്യങ്ങളില്‍ ധാരണയുണ്ടാകും. വിജയ സാധ്യത മാനദണ്ഡമാക്കി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇളവുകള്‍ നല്‍കാനാണ് വിചാരിക്കുന്നത്.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങളാണ് ഇന്ന് ചേരുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിലും, തുര്‍ന്നുള്ള ദിവസങ്ങളിലും നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലും ഉണ്ടാവുക. തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. എന്നാല്‍ ഭരണത്തുടര്‍ച്ച ലക്ഷ്യം വെക്കുന്ന തെരഞ്ഞെടുപ്പില്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടെന്നാണ് നേതൃതലത്തിലെ തീരുമാനം. സ്ഥാനാര്‍ത്ഥിയെ മാറ്റിയാല്‍ വിജയസാധ്യത തകരാറിലാകുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്ക് വീണ്ടും അവസരം നല്‍കാനാണ് ആലോചിക്കുന്നത്.

സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ആരൊക്കെ മത്സര രംഗത്ത് വേണം, മന്ത്രിമാര്‍ എത്ര പേര്‍ വീണ്ടും മത്സരിക്കണം തുടങ്ങിയ കാര്യങ്ങളിലും പ്രാഥമിക ചര്‍ച്ചകള്‍ ഉണ്ടാകും. സീറ്റ് വിഭജനത്തിന്റെ കാര്യവും സംസ്ഥാന നേതൃയോഗങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. സിപിഎമ്മിന്റെ സീറ്റുകളില്‍ ഏതൊക്കെ വിട്ട് നല്‍കണം, പുതിയ കക്ഷികള്‍ക്ക് എത്ര സീറ്റുകള്‍ നല്‍കണം എന്നീ കാര്യങ്ങളിലും ചര്‍ച്ച നടക്കും. കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നീ പുതിയ കക്ഷികള്‍ വന്നതോടെ അവര്‍ക്കും സീറ്റുകള്‍ നല്‍കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസ് അടക്കമുള്ള ചെറിയ കക്ഷികളില്‍ നിന്ന് ഏതൊക്കെ സീറ്റുകള്‍ ഏറ്റെടുക്കണമെന്ന കാര്യത്തിലും തീരുമാനമാകും.

നേതൃയോഗങ്ങള്‍ക്ക് പിന്നാലെ ഉഭയകക്ഷി ചര്‍ച്ചകളും തുടങ്ങും. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിങ്ങും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നടക്കും.

Most Popular

Recent Comments