സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ മലപ്പുറം ജില്ലയില്‍ നിന്ന് മത്സരിക്കാന്‍ സാധ്യത. മുസ്ലിം ലീഗ് സിപി ജോണിന് വേണ്ടി സീറ്റ് വിട്ടു നല്‍കുമെന്നാണ് സൂചന. വള്ളിക്കുന്ന് സീറ്റിലാകും മത്സരിക്കാന്‍ സാധ്യത കൂടുതല്‍. അതെസമയം മലപ്പുറത്ത് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളിക്കളയാതെ സിപി ജോണ്‍ രംഗത്തെത്തി. എംവി രാഘവന് മുസ്ലിം ലീഗ് സീറ്റ് നല്‍കിയതുപോലെ ചരിത്രം ആവര്‍ത്തിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സിപി ജോണ്‍ വ്യക്തമാക്കി.
മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. സിപിഎംപിക്ക് മൂന്ന് സീറ്റുകളാണ് സ്ഥിരമായി നല്‍കാറുള്ളതെന്നും വിജയസാധ്യത കൂടുതലുള്ള സീറ്റില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റുകളെ കുറിച്ച് ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. മുസ്ലിം ലീഗും സിഎംപിയും തമ്മിലുള്ള ബന്ധം പ്രധാനമാണെന്നും സിഎംപിയെ ശക്തിപ്പെടുത്തുകയെന്നത് പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.