രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിക്കായി 35,000 കോടി അനുവദിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ആവശ്യമാണെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യയുടെ വാക്‌സിനേഷന്‍ പദ്ധതി ലോകത്തിന് മാതൃകയാണ്. രണ്ട് വാക്‌സിന്‍ കൂടി ഉടന്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും നിര്‍മലാ സീതാരാമന്‍ അറിയിച്ചു.
കൊവിഡ് മറികടക്കാന്‍ 30 ലക്ഷം കോടി രൂപയുടെ പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് സമയത്തെ പ്രതിസന്ധി മറികടക്കാന്‍ ജിഡിപിയുടെ 13 ശതമാനം ഇതുവരെ ഉപയോഗിച്ചെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.