HomeKeralaകേന്ദ്ര ബജറ്റില്‍ അമിത പ്രതീക്ഷയില്ല: തോമസ് ഐസക്

കേന്ദ്ര ബജറ്റില്‍ അമിത പ്രതീക്ഷയില്ല: തോമസ് ഐസക്

കേന്ദ്ര ബജറ്റില്‍ അമിത പ്രതീക്ഷയില്ലെന്ന് കേരള ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞ ബജറ്റുകളില്‍ കേരളത്തിന് ഒന്നും നല്‍കിയിട്ടില്ലെന്നും കര്‍ഷക സമരം കണക്കിലെടുത്ത് കാര്‍ഷിക മേഖലക്ക് കൂടുതല്‍ വിഹിതമുണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ട് നിരോധനത്തിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തു. 2019-2020 ലെ സാമ്പത്തിക വളര്‍ച്ച താഴെയാണ്. ഇന്ത്യയാണ് ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച നേരിടുന്ന രാജ്യം. തൊഴിലുറപ്പ് പദ്ധതിയുടെ ശമ്പളം മുന്‍കൂറായി നല്‍കണമെന്നും ഐസക് അറിയിച്ചു.

എല്ലാ ബജറ്റിലും കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്രം കാണിക്കുന്നതെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു. ബജറ്റ് കാര്ഷിക മേഖലക്ക് ഗുണമാകുമെന്ന് പ്രതീക്ഷ തനിക്കില്ലെന്നും റബ്ബറിനെ കാര്‍ഷിക ഉത്പന്നമാക്കണമെന്ന ആവശ്യം ഇതുവരെയും പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കിഫ്ബി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരെ പരാമര്‍ശമുണ്ടാകുമെന്ന ആശങ്കയില്ല. കിഫ്ബില പോലുള്ള പദ്ധതികളെ കേന്ദ്ര പ്രോത്സാഹിപ്പിക്കണമെന്നും ജന്മി-കുടിയാന്‍ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടാകേണ്ടതെന്നും സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു.

Most Popular

Recent Comments