മുസ്ലിം സമുദായത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന് എത്ര ഹീന പ്രവര്‍ത്തിയും സിപിഎം ചെയ്യും. 40 വര്‍ഷത്തോളം ജമാ അത്തെ ഇസ്ലാമി വോട്ട് ചെയ്തത് സിപിഎമ്മിനായിരുന്നു. പാലൊളി മുഹമ്മദ് കുട്ടി ഇത് വ്യക്തമാക്കിയതുമാണ്.
യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കേരള യാത്രയോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വര്‍ഗീയവത്കരിക്കാന്‍ ബിജെപിയും സിപിഎമ്മും കൂടി പരിശ്രമിക്കുകയാണ്. രണ്ട് പാര്‍ട്ടികളും ഒരേ തൂവല്‍ പക്ഷികളാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ ബഹുമാനമില്ലാത്ത സര്‍ക്കാരാണിപ്പോള്‍ ഭരിക്കുന്നത്. കേരളം യുഡിഎഫിന് അനുകൂലമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.