കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാനായി ഡല്‍ഹി-യുപി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ ഒഴുക്ക് തുടരുന്നു. സിംഘു, ഘാസിപ്പൂര്‍, തിക്രി തുടങ്ങി വിവിധ അതിര്‍ത്തികളിലേക്ക് കര്‍ഷകര്‍ ഇപ്പോഴും വന്നു കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും അതിനെയെല്ലാം മറി കടന്നാണ് കര്‍ഷകരെത്തുന്നത്.
എന്നാല്‍, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിന് ശേഷം നൂറില്‍പ്പരം കര്‍ഷകരെ കാണാതായതിനെ കുറിച്ച് അന്വേഷിക്കാന്‍ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനും സംഘര്‍ഷങ്ങള്‍ക്കും ശേഷം നൂറിലധികം കര്‍ഷകരെ കാണാനില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും പരാതിപ്പെട്ടിരുന്നു. ഇക്കാരംയ കര്‍ഷക നേതാക്കളുടെ സമിതിയും പരിശോധിക്കും.
പൊലീസ് ഇതുവരെയായി കസ്റ്റഡിയിലെടുത്തവര്‍ക്ക് നിയമ സഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനോട് തുറന്ന മനസോടെ ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, താങ്ങുവിലക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു കര്‍ഷ നേതാക്കളും അറിയിച്ചു. കേന്ദ്രത്തില്‍ നിന്ന് ചര്‍ച്ചക്കുള്ള ക്ഷണം ലഭിച്ചില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
അതെസമയം, സമര കേന്ദ്രങ്ങള്‍ക്ക് സമീപം പ്രധാന പാതകളിലെല്ലാം പൊലീസ് വന്‍ സന്നാഹമാണ് ഒറുക്കിയിട്ടുള്ളത്. ബാരിക്കേഡുകള്‍, മുള്ളുവേലി, കോണ്‍ക്രീറ്റ് സ്ലാബുകള്‍ എന്നിവക്ക് പുറമേ റോഡുകളില്‍ കിടങ്ങുകളും തീര്‍ത്തിട്ടുണ്ട്.
14 ജില്ലകലില്‍ നിലവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഫെബ്രുവരി 1 വൈകുന്നേരം 5 മണി വരെയാണ് താത്കാലികമായി ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചത്. ഇന്റര്‍നെറ്റ് നിര്‍ത്തലാക്കല്‍ സമാധാന പരിപാലനത്തിനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും വേണ്ടിയാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.