HomeKeralaകേന്ദ്ര ബജറ്റ് കിഫ്ബിയെ കുരുക്കുമോയെന്ന് കേരളത്തിന് ആശങ്ക

കേന്ദ്ര ബജറ്റ് കിഫ്ബിയെ കുരുക്കുമോയെന്ന് കേരളത്തിന് ആശങ്ക

കൊവിഡ് കാലത്തെ കേന്ദ്ര ബജറ്റിനെ ഇന്ത്യ മുഴുവനും ഉറ്റു നോക്കുകയാണ്. അടിസ്ഥാന വികസന രംഗത്ത് കുടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കുന്നതാകും ബജറ്റെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. അതെസമയം കേരളത്തിന്റെ കിഫ്ബിക്കെതിരായ നീക്കം കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

കൊവിഡ് പ്രതിസന്ധിയെ മറികടക്കണം. സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തിയത് ഒരു വര്‍ഷം കൂടി തുടരാനാണ് നീക്കം. വായ്പ പരിധിയില്‍ ഒരു ശതമാനത്തില്‍ ഉയര്‍ച്ചയും സംസ്ഥാനം പ്രതീക്ഷിച്ചിരുന്നതാണ്. നികുതി വര്‍ധനവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകില്ല. അതിനാല്‍ നികുതി വര്‍ധനവുകള്‍ ശുപാര്‍ശ ചെയ്യാത്തതാകണം ഇന്നത്തെ ബജറ്റ്. കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിനാല്‍ കാര്‍ഷകി രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കേരളത്തിനത് ഉപകാരപ്രദമാകും.

ഇതിനു പുറമെ എയിംസ്. റെയില്‍വേ സോണ്‍ തുടങ്ങീ കാലാകാലങ്ങളായുള്ള ആവശ്യം ബജറ്റില്‍ വരുമോയെന്നും കേരളം ഉറ്റുനോക്കുകയാണ്. അടിസ്ഥാന വികസന രംഗത്ത് നിക്ഷേപ സാധ്യതകള്‍ തുറന്നിടുമെന്നാണ് കേരളത്തിന്റെ കണക്ക് കൂട്ടല്‍. അപ്പോഴും കിഫ്ബിക്ക് കുരുക്ക് വീഴുമോയെന്ന ആശങ്ക ധനമന്ത്രിക്കടക്കം ഉണ്ട്.

കൊവിഡ് കാല ബജറ്റില്‍ ആരോഗ്യ രംഗത്തും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം. കെ റെയില്‍, ശബരി-അങ്കമാലി പാതകളും ബജറ്റില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷ കേരളത്തിനുണ്ട്. ഇന്ധന നികുതിയിലും കേന്ദ്രം ഇളവ് വരുത്തുമോയെന്നും കേരളം ഉറ്റുനോക്കുന്നു.

Most Popular

Recent Comments