പോലീസ് തലപ്പത്തെ ചട്ടലംഘനങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കും പിന്നാലെ ജയില്‍ വകുപ്പിലും സമാനമായ ചട്ടലംഘനങ്ങളും ക്രമക്കേടുകളും . പൂജപ്പുര, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ നിര്‍മാണ യൂണിറ്റിലേക്ക് 26 ലക്ഷം രൂപയുടെ നൂലുകള്‍ വാങ്ങിയതിലാണ് ചട്ടലംഘനം. കണ്ണൂര്‍ കോപ്പറേറ്റീവ് സ്പിന്നിംഗ് മില്ലില്‍ നിന്നാണ് നൂലുകള്‍ വാങ്ങിയത്. എന്നാൽ ഇതിന് സര്‍ക്കാര്‍ അനുമതി ഇല്ലായിരുന്നു.