അഴിമതിക്കു കൂട്ടുനിന്ന് അഴിമതിയെ വെള്ളപൂശുന്ന ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.റിപ്പോർട്ടിനെ പുച്ഛത്തോടെ തള്ളുന്നു. ക്രമക്കേടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും ചെന്നിത്തല . എസ്‌ഐമാര്‍ക്കുള്ള ക്വര്‍ട്ടേഴ്‌സിനുള്ള വകമാറ്റി ഉയർന്ന ഉദ്യോഗസ്ഥർക്ക് വില്ലകള്‍ നിര്‍മിച്ച സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കെപിസി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, സി പി ജോൺ തുടങ്ങിയ യൂ ഡി എഫ് നേതാക്കളും ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.
പിണറായി സര്‍ക്കാര്‍ ഒരു കൊള്ളസംഘമായി മാറിയെന്നും പോലീസിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു . ഈ ആവശ്യം ഉന്നയിച്ച് ബഹുജന സമരത്തിനു ബിജെപി നേതൃത്വം നല്‍കും. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ ദുരുപയോഗിച്ചു വലിയ കൊള്ളയാണിത്. പോലീസ് നവീകരണത്തിന്റേയും മാവോയിസ്റ്റ് വേട്ടയുടേയും പേരില്‍ പിണറായി സര്‍ക്കാര്‍ കേന്ദ്രഫണ്ട് കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.