സംസ്ഥാനത്ത് മദ്യവില കൂട്ടി ഉത്തരവായി. നാളെ മുതല്‍ പ്രാബല്യത്തില്‍ ആകും. ഏറ്റവും വില കുറഞ്ഞ മദ്യത്തിന് പോലും 30 രൂപയുടെ വര്‍ധനയുണ്ടാകും.
സംസ്ഥാന സര്‍ക്കാരിന് 100 കോടി രൂപയുടെ വരുമാന വര്‍ധനയാണ് ഇതുമൂലം ഉണ്ടാകുന്നത്. വിതരണക്കാര്‍ ബെവ്‌ക്കോക്ക് നല്‍കുന്ന മദ്യത്തിൻ്റെ അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. നികുതിയും കൂട്ടി. എറ്റവും വില കുറഞ്ഞതും വില്‍പ്പനയുള്ളതുമായി ജവാന്‍ റമ്മിന് 30 രൂപ കൂട്ടിയിട്ടുണ്ട്.
ബിയറിനും വൈനിനുമൊഴികെ എല്ലാ മദ്യത്തിനും വില കൂട്ടി. 40 രൂപ കൂട്ടുമ്പോള്‍ 35 രൂപയും സര്‍ക്കാരിനാണ്. ഒരു രൂപ ബെവ്‌ക്കോക്കാണ്. പുതിയ മദ്യവില ഫെബ്രുവരി രണ്ടിന് പ്രാബല്യത്തില്‍ വരും.