സംസ്ഥാനത്ത് അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന പള്‍സ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ആരംഭിച്ചു. സംസ്ഥാനത്താകെ 24,690 ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള തുള്ളി മരുന്ന് വിതരണമാണ് നടക്കുക. വൈകീട്ട് 5 മണി വരെയാണ് തുള്ളി മരുന്ന് വിതരണം ചെയ്യുക.
അഞ്ച് വയസിന് താഴെ 24,49,222 കുട്ടികളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ തുള്ളിമരുന്ന് വിതരണ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ തുള്ളി മരുന്ന് വിതരണ ഉദ്ഘാടനം നടന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ മറ്റ് രോഗങ്ങളോട് പ്രതിരോധിക്കുക എന്നത് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കൊവിഡ് പോസിറ്റീവോ ക്വാറന്റീനിലോ ആയ കുട്ടികള്‍ക്ക് ക്വാറന്റീന്‍ പിരീഡ് കഴിഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്ത് പോളിയോ തുള്ളി മരുന്ന് നല്‍കും. അംഗന്‍വാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വായനാശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങി കുട്ടികള്‍ വന്നു പോകാന്‍ സാധ്യതയുള്ള എല്ലായിടങ്ങളിലും ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്.