ബിജെപി-എഐഎഡിഎംകെ ഒന്നിച്ച് മത്സരിക്കും: ജെ പി നദ്ദ

0

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി- എഐഎഡിഎംകെ കക്ഷികള്‍ ഒന്നിച്ച് മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. വന്‍ ഭൂരിപക്ഷത്തോടെ സഖ്യം അധികാരത്തില്‍ എത്തുമെന്നും നദ്ദ ചെന്നൈയില്‍ പറഞ്ഞു.

മധുരയില്‍ ശനിയാഴ്ച കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഇതിനുമുമ്പ് പൊതു റാലിയും നടന്നു. നദ്ദയായിരുന്നു ഉദ്ഘാടകന്‍. രണ്ടാഴ്ച മുന്‍പ് തമിഴനാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഒന്നിച്ചു മത്സരിക്കാനുള്ള തീരുമാനം.