HomeIndiaചെങ്കോട്ട സംഭവം വേദനിപ്പിച്ചു

ചെങ്കോട്ട സംഭവം വേദനിപ്പിച്ചു

ചെങ്കോട്ടയില്‍ നടന്ന അക്രമസംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പതാകയെ അപമാനിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചു. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് റിപ്പബ്ലിക്ക് ദിനത്തില്‍ നടന്നത്. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കര്‍ഷക സമരത്തിന്റെ ഭാഗമായി നടന്ന ട്രാക്ടര്‍ റാലിയില്‍ നടന്നത് വേദനയുളവാക്കുന്ന കാര്യങ്ങളാണ്. കാര്‍ഷിക മേഖലയെ നവീകരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായുള്ള നടപടികള്‍ തുടരും.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്ദ്ധതി ഇന്ത്യയിലാണ്. ആവശ്യമായ വാക്‌സിനുകള്‍ ഇവിടെ തന്നെ നമ്മള്‍ നിര്‍മിക്കുകയാണ്. ഒട്ടേറെ രാജ്യങ്ങള്‍ വാക്‌സിനായി ഇന്ത്യയെ ആശ്രയിക്കുകയാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്ന് ആശയത്തിന്റെ ഉദാഹരണം കൂടിയാണ് കോവിഡ് വാക്‌സിന്‍ ഉത്പാദനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Most Popular

Recent Comments