പാലാരിവട്ടം പാലം തകര്‍ന്ന സംഭവത്തില്‍ നിര്‍മാണ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍. കരാര്‍ കമ്പനി 24.52 കോടി രൂപ നല്‍കണം എന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചു.
പാലം പുതുക്കി പണിത ചെലവ് നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. കരാറടുത്ത ആര്‍ഡിഎസ് കമ്പനിക്കാണ് നോട്ടീസ് നല്‍കിയത്. നിര്‍മാണത്തിൽ കമ്പനിക്ക് വീഴ്ച പറ്റിയതിനാല്‍ സര്‍ക്കാരിന് വലിയ നഷ്ടം ഉണ്ടായി. കരാര്‍ വ്യവസ്ഥ അനുസരിച്ച് ആ നഷ്ടം നികത്താന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അയച്ച കത്തില്‍ ബോധിപ്പിക്കുന്നു.
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പാണ് പാലത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. പാലത്തിലെ ടാറും ഇളകി. തുടര്‍ന്ന് മേല്‍പ്പാലം അടച്ചിടേണ്ടിവന്നു.