എ വിജയരാഘവന്‍ എന്ന സിപിഎം നേതാവ് എന്തും വര്‍ഗീയമായി മാത്രമാണ് കാണുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇദ്ദേഹത്തിൻ്റെ പ്രസ്താവനകളെല്ലാം ഇതിൻ്റെ ഭാഗമാണ്.
പാണക്കാട്ടേക്ക് പോകാന്‍ കഴിയാത്തതിൻ്റെ പരിഭവമാണ് വിജയരാഘവന്. കിട്ടാത്ത മുന്തിരി പുളിക്കും. യുഡിഎഫ് നേതാക്കളുടെ പാണക്കാട്ടേക്കുള്ള യാത്രയെ പോലും വര്‍ഗീയമായി മാത്രം കാണുന്നയാളായി അധപതിച്ചു. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തോടെയാണ് യുഡിഎഫിനെ സിപിഎം വിമര്‍ശിക്കുന്നത്.
അവസരത്തിനൊത്ത് രാഷ്ട്രീയ നിലപാട് മാറ്റുന്ന പാര്‍ടിയാണ് സിപിഎം. കെ എം മാണിയുടെ പാര്‍ടിയുമായി വരെ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ മറന്ന് കൂട്ടുകൂടാന്‍ മടി ഉണ്ടായില്ല. കെ എം മാണി അഴിമതിക്കാരനല്ല എന്ന നിലപാടില്‍ അന്നും ഇന്നും കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കും എന്നും ഉമ്മന്‍ചാണ്ടി മലപ്പുറത്ത് പറഞ്ഞു.