HomeIndiaവിവാദ വിധികള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് പുഷ്പയെ സ്ഥിരം ജഡ്ജിയാക്കില്ല

വിവാദ വിധികള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് പുഷ്പയെ സ്ഥിരം ജഡ്ജിയാക്കില്ല

വിവാദ പോക്‌സോ ഉത്തരവ് പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ വി ഗനേഡിവാലയെ സ്ഥിരപ്പെടുത്തില്ല. സുപ്രീംകോടതി കൊളീജിയത്തിന്റെതാണ് തീരുമാനം. നിലവില്‍ അഡീഷണല്‍ ജഡ്ജിയാണ് പുഷ്പ. വസ്ത്രമഴിക്കാതെ ചര്‍മത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ശരീരത്തില്‍ മോശം രീതിയില്‍ പിടിക്കുന്നത്  ലൈംഗിക പീഡനമാകില്ലെന്നും പാൻ്റിൻ്റെ സിബ് കുട്ടിയെ കൊണ്ട് അഴിപ്പിച്ചാല്‍ ലൈംഗിക പീഡനമാകില്ല തുടങ്ങിയ വിചിത്രമായ വിധികളാണ് ഇവര്‍ ഇറക്കിയത്.

ചീഫ് ജസ്റ്റിിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളിജജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനായി ജനുവരി 20ന് കേന്ദ്ര സര്‍ക്കാരിനയച്ച ശുപാര്‍ശ തിരിച്ചുവിളിച്ചത്. ജസ്റ്റിസുമാരായ എന്‍ വി രമണയും രോഹിന്‍ടന്‍ നരിമാനും കൊളീജിയത്തിലുണ്ട്. പോക്‌സോ കേസുകളില്‍ ഒരാഴ്ചക്കിടെ മൂന്ന് വ്യത്യസ്ത കേസുകളില്‍ ജസ്റ്റിസ് പുഷ്പ പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.

Most Popular

Recent Comments