HomeIndiaകര്‍ഷക സമരം; സിംഘുവില്‍ മാധ്യമ വിലക്ക്

കര്‍ഷക സമരം; സിംഘുവില്‍ മാധ്യമ വിലക്ക്

കര്‍ഷക സമരം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ മാധ്യമങ്ങളെ ഡല്‍ഹി പൊലീസ് വിലക്കുന്നു. സമര പന്തലിന് രണ്ട് കിലോമീറ്റര്‍ അകലെ മാധ്യമങ്ങളെ പൊലീസ് തടഞ്ഞു. പ്രദേശത്തെ ഇൻ്റർനെറ്റ് കണക്ഷനും വിച്ഛേദിച്ചിട്ടുണ്ട്.

ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു നീക്കം. ഇൻ്റർനെറ്റ് വിച്ഛേദിച്ചതിനാല്‍ പ്രക്ഷോഭ സ്ഥലത്ത് നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ക്കിനി സാധിക്കില്ല.

എന്നാല്‍, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷക നേതാക്കള്‍ ഉപവാസം തുടരുകയാണ്. വൈകീട്ട് അഞ്ച് വരെയാണ് നിരാഹാര സത്യഗ്രഹം. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് കര്‍ഷകര്‍ സദ്ഭാവന ദിനമായാണ് ആചരിക്കുന്നത്. സമര കേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ അതീവ ജാഗ്രതയാണുള്ളത്. സിംഘു അടക്കം പല മേഖലകളിലും സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Most Popular

Recent Comments