ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഘാസിപൂരില്‍ കര്‍ഷക സമരം നടത്തുന്ന സമര നായകന്‍ രാകേഷ് ടികായത്തുമായി കൂടിക്കാഴ്ച നടത്തി ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ്. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ എല്ലാ തരത്തിലുള്ള പിന്തുണയും ദളിതരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ആസാദ് ടികായത്തിന് ഉറപ്പും നല്‍കി.
ഘാസിപൂരില്‍ നിന്ന് ജില്ലാ ഭരണകൂടം കര്‍ഷകരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആസാദ് ടികായത്തിനെ കാണാനെത്തിയത്. സമരം അവസാനിപ്പിക്കില്ലെന്നും അതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്നും ടികായത്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതിനിടെ സിംഘുവില്‍ കര്‍ഷ സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുമായില ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു. കര്‍ഷകരുള്‍പ്പടെ 44 പേരെയാണ് പുതുതായി അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമമുള്‍പ്പെടയുള്ള കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അലിപൂര്‍ എസ്എച്ച്ഒയെ വാളുകൊണ്ട് ആക്രമിച്ച 22 കാരനും അറസ്റ്റിലായവരില്‍ പെടുന്നു.
പ്രദേശവാസികളാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം സമര കേന്ദ്രത്തിലേക്ക് എത്തിയത്. പിന്നീട് കര്‍ഷകര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഏറ്റുമുട്ടുകയുമായിരുന്നു. ഇതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു.