HomeKeralaയൂത്ത് ലീഗില്‍ നിന്ന് മത്സരിക്കാന്‍ ഇത്തവണ ആറ് പേര്‍

യൂത്ത് ലീഗില്‍ നിന്ന് മത്സരിക്കാന്‍ ഇത്തവണ ആറ് പേര്‍

യൂത്ത് ലീഗില്‍ നിന്നും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് പേരെ മത്സരത്തിനിറക്കാന്‍ മുസ്ലീം ലീഗ്. പികെ ഫിറോസും നജീബ് കാന്തപുരവും ഉള്‍പ്പടെയുള്ള യൂത്ത് ലീഗ് നേതാക്കള്‍ ഇത്തവണ മത്സരിക്കാനുണ്ടാകുമെന്നാണ് സൂചന. ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി മുസ്ലിം ലീഗ് യൂത്ത് ലീഗിനോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി  ശിഹാബ് തങ്ങള്‍ മണ്ഡലങ്ങളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.

പലവട്ടവും തഴയപ്പെട്ടുവെന്ന യൂത്ത് ലീഗിന്റെ പരാതിക്ക് ഇനി സ്ഥാനമുണ്ടാകില്ല. പത്തോളം സീറ്റുകളില്‍ നിന്ന് സിറ്റിങ് എംഎല്‍എമാര്‍ വിട്ടുനില്‍ക്കുന്നതാണ് യൂത്ത് ലീഗിലെ ആറ് പേര്‍ക്ക് അവസരമൊരുക്കിയത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആദ്യ പരിഗണന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവര്‍ക്കാകും. മഞ്ചേശ്വരത്ത് എംസി കമറുദ്ദാന്‍ മാറുന്ന സ്ഥാനത്തേക്ക് ഇത്തവണ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എകെഎം അഷ്‌റഫിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. സംസ്ഥാന ട്രഷറര്‍ എംഎ സമദിനും ടിപി അഷ്‌റഫലിക്കും സീറ്റ് നല്‍കാനും സാധ്യതയുണ്ട്.

യൂത്ത് ലീഗ് ശ്രദ്ധിക്കേണ്ട മണ്ഡലങ്ങളുടെ പട്ടിക മുസ്ലിം ലീഗ് നേതൃത്വം യൂത്ത് ലീഗിന് ഇതിനോടകം കൈമാറി. സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തി ഇവിടങ്ങളില്‍ വിജയസാധ്യത ഉറപ്പാക്കും. ലീഗിന് സ്വാധീനമുള്ള ഇടങ്ങളില്‍ തദ്ദേശീയമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വിജയസാധ്യത ഉറപ്പാക്കുകയാണ് യൂത്ത് ലീഗിന്റെ ലക്ഷ്യം. പ്രവര്‍ത്തകരുടെ പ്രതിനിധികളെ നേരില്‍ക്കണ്ട് സംസ്ഥാന അധ്യക്ഷന്‍ സ്ഥിതിഗതികള്‍ അന്വേഷിച്ചാകും മുമ്പോട്ട് പോകുക. ഇതിനിടെ എംഎസ്എഫും സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

Most Popular

Recent Comments