സിനിമാ നടനും മിമിക്രി താരവുമായ ധര്‍മജന്‍ ബോള്‍ഗാട്ടിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ധര്‍മജനുമായി സംസാരിച്ചു.
നിലവില്‍ സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റാണ് ബാലുശ്ശേരി. 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പുരുഷന്‍ കടലുണ്ടി ജയിച്ചത്. തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ച പുരുഷന്‍ കടലുണ്ടിക്ക് ഇത്തവണ മാറി നിന്നേക്കും.
മുസ്ലിം ലീഗിനു വേണ്ടി മത്സരിച്ച യു സി രാമനെയാണ് പുരുഷന്‍ കടലുണ്ടി പരാജയപ്പെടുത്തിയത്. നിയോജക മണ്ഡലം ലീഗില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും വാര്‍ത്തയുണ്ട്. ബാലുശ്ശേരിക്ക് പകരം മറ്റൊരു സീറ്റ് ലീഗിനു നല്‍കാനാണ് ധാരണ.